വിധി സ്വാഗതാർഹം: കെ സുരേന്ദ്രൻ

Tuesday 08 November 2022 1:43 AM IST

കോഴിക്കോട്: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച സുപ്രീംകോടതിവിധി സ്വാഗതാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന പറഞ്ഞു. നരേന്ദ്രമോദി സർക്കാർ കൈക്കൊണ്ട വിപ്ലവകരമായ നടപടിയാണിത്.