റൂട്രോണിക്‌സ് വാർഷിക ആഘോഷം നാളെ

Wednesday 09 November 2022 12:58 AM IST

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യാപഠനം ഗ്രാമീണ തലത്തിൽ പ്രാവർത്തികമാക്കുന്ന കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ 32ാം വാർഷികാഘോഷവും അംഗീകൃത പഠനകേന്ദ്രങ്ങളുടെ സമ്മേളനവും അവാർഡ് വിതരണവും നാളെ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രി ആർ.ബിന്ദു, ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഖാദി ബോർഡ് സെക്രട്ടറി ഡോ.കെ.എ.രതീഷ്, റൂട്രോണിക്‌സ് എം.ഡി സുരേഷ് കുമാർ.എസ്, വൈസ് ചെയർമാൻ ഡി.വിജയൻപിള്ള, ഗ്രോവെയർ എഡ്യുക്കേഷണൽ സൊല്യൂഷൻസ് മാനേജിംഗ് ഡയറക്‌ടർ അജിംഷ. എം,​ കൗൺസിലർ ഡോ.കെ.എസ് റീന തുടങ്ങിയവർ സംസാരിക്കും. സംസ്ഥാനത്ത് മികച്ച പ്രവർത്തനം കാഴ്‌ചവച്ച അംഗീകൃത പഠനകേന്ദ്രങ്ങൾക്കും മികച്ച വിജയം കരസ്ഥമാക്കിയ പഠിതാക്കൾക്കും അവാർഡുകൾ സമ്മാനിക്കും.