കിരീടച്ചിരിയുമായി കരോളിൻ ഗാർഷ്യ

Tuesday 08 November 2022 10:51 PM IST

ടെക്സാസ് : കലാശക്കളിയിൽ ബെലാറസിന്റെ ആര്യാന സബലേങ്കയെ തോൽപ്പിച്ച് ഫ്രഞ്ച് താരം കരോളിൻ ഗാർഷ്യ ഡബ്ളിയു.ടി.എ ഫൈനൽസ് കിരീടം സ്വന്തമാക്കി. സീസണിലെ അവസാന ടൂർണമെന്റിന്റെ ഫൈനലിൽ 7-6(7/4),6-4 എന്ന സ്കോറിനാണ് കരോലിൻ ആര്യാനയെ കീഴടക്കിയത്. 2005ൽ അമേലി മൗറിസ്മോയ്ക്ക് ശേഷം ഡബ്ളിയു.ടി.എ ഫൈനൽസ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഫ്രഞ്ചുകാരിയാണ് കരോളിൻ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ടൈബ്രേക്കറിലൂടെയാണ് കരോളിൻ ആദ്യ സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ സബലേങ്കയ്ക്ക് തിരിച്ചുവരവിന് സാധിച്ചില്ല.

Advertisement
Advertisement