കേരള യൂണി.വി.സി വേണ്ടേന്നാണോ?

Wednesday 09 November 2022 1:41 AM IST

കൊച്ചി: കേരള സർവകലാശാലാ വി.സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാതെ പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സർവകലാശാലയുടെ പ്രവർത്തനമാണ് അവതാളത്തിലാകുന്നതെന്നും,

കോടതിയെപ്പോലും വിശ്വാസമില്ലേയെന്നും ഗവർണർ പുറത്താക്കിയതിനെതിരെ 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി പരിഗണിക്കണവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്നത് അത്രയ്ക്കു ബുദ്ധിമുട്ടുള്ള കാര്യമാണെന്നു തോന്നുന്നില്ല. വി.സി വേണ്ടെന്നാണോ സെനറ്റിന്റെ നിലപാടെന്നു വ്യക്തമാക്കണം.സെനറ്റ് ഒരു പ്രതിനിധിയെ നാമനിർദേശം ചെയ്താലുടൻ പുതിയ വിജ്ഞാപനം ചെയ്യാനാവും. അതോടെ, ഈ കേസും തീരുമെന്ന് കോടതി പറഞ്ഞു.

Advertisement
Advertisement