ജില്ലാ ഗണിതശാസ്ത്ര പ്രതിഭ സമ്മാനദാനം

Wednesday 09 November 2022 1:19 AM IST

കൊല്ലം: പ്രൊഫ. കെ.എൻ.ജി.ഉണ്ണിത്താൻ അനുസ്മരണവും ജില്ലാതല ഗണിത ശാസ്ത്ര പ്രതിഭ സമ്മാനദാനവും തൃക്കടവൂർ സാഹിത്യ സമാജത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് ഉദ്ഘാടനം ചെയ്തു. ആദ്യ മൂന്ന് സ്ഥാനത്തെത്തിയ ഡാനിയേൽ വിൻസന്റ് (ട്രിനിറ്റി ലൈസിയം, കൊല്ലം), എസ്.ഹൃഷികേഷ് (ശ്രീനാരായണ പബ്ലിക് സ്‌കൂൾ, കൊല്ലം), പി.ആദികൃഷ്ണ (ഗവ. എച്ച്.എസ്.എസ്, അഞ്ചാലുംമൂട്) എന്നിവർക്ക് ക്യാഷ് അവാർഡും ആദ്യ ഇരുപത് സ്ഥാനക്കാർക്ക് നെഹ്‌റു യുവകേന്ദ്രയുടെ സർട്ടിഫിക്കറ്റുകളും നൽകി. ഗണിതശാസ്ത്ര പരീക്ഷ കോർ കോഡിനേ​റ്റർ ഹരികൃഷ്ണന് പ്രത്യേക അംഗീകാരം നൽകി ആദരിച്ചു. ഒന്നാം സ്ഥാനം നേടിയ സ്‌കൂളിന് എവർ റോളിംഗ് ട്രോഫിയും കൈമാറി.

ആഭ്യന്തര വകുപ്പ് ജോ. സെക്രട്ടറി ആർ.സുഭാഷ്, ഇഗ്നോ അക്കാഡമിക് കൗൺസിലർ ആർ.എസ്.രാജീവ്, കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൺമുഖദാസ്, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്.സച്ചിൻ, സമാജം പ്രസിഡന്റ് പ്രൊഫ. രഘുനാഥൻ പിള്ള, സെക്രട്ടറി ബി.അനിൽ കുമാർ, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement