വാൽക്കുളമ്പ്, പനങ്കുറ്റി മേഖലകളിൽ രണ്ടാഴ്ചക്കിടെ ആറ് വീടുകളിൽ മോഷണം

Wednesday 09 November 2022 2:06 AM IST

കിഴക്കഞ്ചേരി: വാൽക്കുളമ്പ്, പനങ്കുറ്റി മേഖലകളിൽ മോഷണം വർദ്ധിക്കുന്നു. രണ്ടാഴ്ചക്കിടെ ആറ് വീടുകളിലാണ് മോഷണം നടന്നത്. കളമ്പാടൻ ആനി ജോർജ്, പനങ്കുറ്റി തോമസ്, കപ്പടക്കാമഠം സണ്ണി തുടങ്ങിയവരുടെ ചെമ്പുപാത്രങ്ങൾ, തട്ടാംകുളമ്പ് ചെന്താമരാക്ഷന്റെ റബ്ബർ പാൽ ഒഴിച്ചുവയ്ക്കുന്ന 24 ഡിഷുകൾ, ഒറവത്തൂർ താമരപ്പിള്ളി എൽദോസിന്റെ 1.5 എച്ച്.പി മോട്ടർ, മുൻ പഞ്ചായത്തംഗം സിജു ജോസഫിന്റെ കെട്ടിടനിർമ്മാണ സാമഗ്രികൾ തുടങ്ങിയവയാണ് കവർന്നത്. പരാതി നൽകിയതിനെത്തുടർന്ന് വടക്കഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ അയൽ സംസ്ഥാന തൊഴിലാളികളിലൊരാളെ പിടികൂടി ചോദ്യം ചെയ്തു. പൊലീസ് കൂടുതലന്വേഷണം നടത്തിവരികയാണ്. മേഖലയിൽ പൊലീസിന്റെ പെട്രോളിംഗ് ശക്തമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Advertisement
Advertisement