ഗവർണർ പറഞ്ഞിട്ടും സിസാതോമസിന് സുരക്ഷ ഒരുക്കിയില്ല

Thursday 10 November 2022 12:37 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലറുടെ ചുമതലയുള്ള പ്രൊഫ. സിസാ തോമസിന് പൂർണ സുരക്ഷയൊരുക്കണമെന്നും ജോലി ചെയ്യാൻ സാഹചര്യമൊരുക്കണമെന്നുമുള്ള ഗവർണറുടെ നിർദ്ദേശം നടപ്പായില്ല. ചീഫ്സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി എന്നിവർക്കാണ് രേഖാമൂലം ഗവർണർ നിർദ്ദേശം നൽകിയിരുന്നത്.

ഇന്നലെ വി.സിയെ കൊണ്ടുവരാനായി ഔദ്യോഗിക കാർ വാഴ്സിറ്റിക്ക് പുറത്തിറക്കാൻ പോലുമായില്ല. പുലർച്ചെ മുതൽ അവിടെ വിദ്യാർത്ഥികളുടെ സമരം തുടങ്ങിയിരുന്നു. ഗേറ്റിൽ ഡ്രൈവറെ തടയുകയും ചെയ്തു.

വി.സിയുടെ അധിക ചുമതല ഏറ്റെടുക്കുംമുമ്പേ ജോലി ചെയ്തുവരുന്ന

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഓഫീസിലിരുന്നാണ് സിസാതോമസ് ഇന്നലെ സർവകലാശാലയിലെ ചുമതലകൾ നിർവഹിച്ചത്. വി.സി നിയമനത്തിനെതിരായ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വിധിപറയും. അതുവരെ സമരം തുടരുമെന്നാണ് അറിയുന്നത്.


Advertisement
Advertisement