ഗവർണർക്കെതിരായ അക്രമം: ഹർജി രാഷ്ട്രീയ പ്രേരിതമെന്ന്

Thursday 10 November 2022 12:22 AM IST

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ ചരിത്ര കോൺഗ്രസിനിടെ ഗവർണർക്കെതിരെയുണ്ടായ ആക്രമണ ശ്രമത്തിൽ കേസെടുക്കണമെന്ന ഹർജിയെ വിമർശിച്ച് ഹൈക്കോടതി. മാദ്ധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഹർജിയെന്നും സംഭവത്തെക്കുറിച്ച്‌ നേരിട്ടറിയാവുന്നവരോ ഗവർണറുമായി ബന്ധപ്പെട്ടവരോ അല്ല ഹർജിക്കാരെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വിമർശിച്ചു. ഹർജി രാഷ്‌ട്രീയ പ്രേരിതവും അനാവശ്യവുമാണ്. 2019ൽ നടന്ന സംഭവത്തിൽ ഇപ്പോൾ കോടതിയെ സമീപിച്ചതെന്തെന്നും കോടതി ചോദിച്ചു. ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.വി. മനോജ് കുമാറാണ് ഹർജിക്കാരൻ. ഹർജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.

Advertisement
Advertisement