ശബരിമല തീർത്ഥാടനം: പന്തളത്ത് ഒരുക്കങ്ങൾ അതിവേഗം

Wednesday 09 November 2022 11:07 PM IST

പ​ന്തളം: ശബരിമല തീർത്ഥാടനം തുടങ്ങാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ പന്തളത്ത് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിവിധ സർക്കാർ വകുപ്പുകളുടെയും ദേവസ്വം ബോർഡിന്റെയും പന്തളം നഗരസഭയുടെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവ സംബന്ധിയായ മരാമത്ത് പണികൾ ഒരാഴ്ചയായി നടന്നുവരികയാണ്. ക്ഷേത്രത്തിലെ പെയിന്റിംഗ്, ​വിളക്കുമാടം പോളിഷിങ് പ്രവൃത്തികൾ നടക്കുകയാണ്. മഴ തടസമായില്ലെങ്കിൽ മൂന്നുദിവസം കൊണ്ട് തീർക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. പാർക്കിംഗിനായി അന്നദാന മണ്ഡപത്തിന് സമീപത്തെ സ്ഥലം ഒരുക്കുന്ന പ്രവൃത്തികളും നടന്നു വരുന്നു. ഭജന മണ്ഡപത്തിലെ തത്കാലിക വൈദ്യുതീകരണത്തിനും പരിഹാരമായിട്ടുണ്ട്. ക്ഷേത്ര കടവിലെ കൈവരിയുടെ നിർമ്മാണം പൂർത്തിയായിരുന്നു ഇനിയും സംരക്ഷണ വേലി നിർമ്മാണമാണ് നടക്കുവാനുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതാണ് വേലിയുടെ പണി പൂർത്തികരിക്കുന്നതിന് തടസമായത് . തെരുവ് വിളക്കുകൾ പൂർണമായും കത്തിക്കുവാനുള്ള നടപടികൾ പന്തളം നഗര സഭ പൂർത്തിയാക്കി. സീസണിൽ ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ വകുപ്പുകളുടെ തത്കാലിക ഓഫീസുകൾക്കുള്ള സംവിധാനങ്ങളും പൂർത്തിയായി.

അവലോകന യോഗം ഇന്ന്

ഇനി വേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുവാനായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ,ദേവസ്വംജില്ലാ കളക്ടർ ബോർഡ് പ്രസിഡന്റ് ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ , മെമ്പർ പി.എൻ.'ത ങ്കപ്പൻ, ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ , ജനപ്രതിനിധികൾ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്ന അവലോകന യോഗം ഇന്ന് വൈകിട്ട് 5.30ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.പൃഥ്വിപാൽ, സെക്രട്ടറി ആഘോഷ് വി സുരേഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വിനോദ് എന്നിവർ അറിയിച്ചു.

Advertisement
Advertisement