സംവരണം വിധി ഭരണഘടനാ ഫുൾബെഞ്ച് പരിഗണിക്കമെന്ന്

Thursday 10 November 2022 12:18 AM IST

കൊച്ചി: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം നൽകുന്നത് സംബന്ധിച്ച സുപ്രീം കോടതി വിധി പരമോന്നത കോടതിയുടെ തന്നെ മുൻ വിധികളെ കാറ്റിൽപ്പറത്തുന്നതാണെന്ന് കേരള ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാനസമിതി യോഗം അഭിപ്രായപ്പെട്ടു. സംവരണം 50 ശതമാനത്തിൽ അധികമാകരുതെന്ന ഭരണഘടനാ നിബന്ധന ലംഘിക്കപ്പെട്ടു. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ടുപേർ വിയോജിച്ച പശ്ചാത്തലത്തിൽ വിധി പുനപ്പരിശോധിക്കാൻ പുതിയ ചീഫ് ജസ്റ്റിസ് തയ്യാറാകണം.

ഇന്ത്യയിലെ സംവരണ ചരിത്രവും സുപ്രീം കോടതി വിധിയും എന്ന വിഷയത്തിൽ ഈമാസം 15ന് നിയമജ്ഞരെയും സംഘടനാപ്രതിനിധികളെയും പങ്കെടുപ്പിച്ച് സെമിനാർ നടത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു.

Advertisement
Advertisement