ഗവർണർക്കെതിരെ ജനകീയ കൺവെൻഷൻ

Thursday 10 November 2022 12:29 AM IST

കൊച്ചി: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർ നീക്കങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് ജനകീയ കൺവെൻഷൻ. കേരളത്തിന്റെ വിദ്യാഭ്യാസനേട്ടങ്ങൾ തകർക്കാനും കാവിവത്കരിക്കാനും സംഘപരിവാറിനെ അനുവദിക്കില്ലെന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു.

കച്ചേരിപ്പടി ആശീർഭവനിൽ നടന്ന ജനകീയ കൺവെൻഷൻ ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ അദ്ധ്യക്ഷനായി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം.ദിനേശ് മണി, എസ്.ശർമ്മ, എസ്.സതീഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ്, എം.പി.പത്രോസ്, പി.ആർ.മുരളീധരൻ, പുഷ്പ ദാസ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.എ. ജിറാർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement