ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടി 'ശൈലി'ക്ക് തുടക്കം

Wednesday 09 November 2022 11:33 PM IST

കോങ്ങാട്: ഗ്രാമ പഞ്ചായത്തിൽ 2022-23 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടി 'ശൈലി'ക്ക് തുടക്കമായി. പ്രത്യേക പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും പഞ്ചായത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ചു. സർവേ നടത്തി മുഴുവൻ ആളുകളെയും ക്യാമ്പുകളിൽ പങ്കെടുപ്പിച്ചു. പരിശോധന ഉറപ്പു വരുത്തി ചികിത്സ നടത്തുന്ന പദ്ധതിയാണ് ശൈലി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. അജിത് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സെൽവരാജൻ, ഡോ. സലിം ഏലിയാസ്, ഡോ. അമൃത, ഹെൽത്ത് ഇൻസ്‌പെക്ടർ സിസിമോൻ തോമസ്, പഞ്ചായത്ത് അംഗം പി. കൃഷ്ണൻ കുട്ടി, വത്സ സംസാരിച്ചു. ശൈലി ആപ്പ് സംബന്ധിച്ചു ഗോപകുമാർ, ശശാങ്കൻ എന്നിവർ ക്ലാസ് നയിച്ചു.

30 വയസിനു മുകളിൽ പ്രായമുള്ള പഞ്ചായത്തിലെ മുഴുവൻ പേർക്കും പ്രമേഹം, രക്ത സമ്മർദ്ദം, കാൻസർ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളുടെ നിർണയവും ചികിത്സയുമാണ് ഇതുവഴി ലഭ്യമാകുക.

Advertisement
Advertisement