വയോജന കൂട്ടായ്മ

Thursday 10 November 2022 1:44 AM IST

കൊട്ടാരക്കര: മദ്യവും മയക്കുമരുന്നും മൂലം നാശത്തിലേക്ക് വഴി തെറ്റിപ്പോകുന്ന യുവതലമുറയെ ബോധവത്കരിക്കുന്നതിന് വയോജന കൂട്ടായ്മ മുന്നിട്ടിറങ്ങുന്നു. കൊട്ടാരക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ സർവീസ് കൗൺസിലാണ് ഈ ദൗത്യം ഏറ്റെടുക്കുന്നത്. ഗാന്ധി ലെനിൻ ലൈബ്രറി ഹാളിൽ ചേർന്ന താലൂക്കു സമ്മേളനത്തിൽ നീലേശ്വരം സദാശിവൻ അദ്ധ്യക്ഷനായി. ലഹരി ഉപയോഗത്തിൽ നിന്ന് യുവത്വത്തെ കരകയറ്റാൻ തങ്ങളാൽ കഴിയുന്ന എല്ലാ ശ്രമവും നടത്തുമെന്ന് സമ്മേളനം വ്യക്തമാക്കി. സെക്രട്ടറി മംഗലം ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. . ജി.ഗോപിനാഥനൻ,വി.സുരേന്ദ്രൻ, എൻ.ദിവാകരൻ, ജി.സുധാകരൻ, പി.സിംലാസനൻ, എം.കരുണാകരൻ, ജി.മുരളീധരൻ, കലാധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു. ടി.ഗോപാലകൃഷ്ണൻ സ്വാഗതവും ബി.നളിനി നന്ദിയും പറഞ്ഞു.

Advertisement
Advertisement