ഉമ്മൻചാണ്ടിക്ക് ഇന്ന് ലേസർ സർജറി

Thursday 10 November 2022 2:18 AM IST
ബർലിനിൽ ചിക്തിസയ്ക്കെത്തിയ ഉമ്മൻചാണ്ടി കുടംബാംഗങ്ങൾക്കും ബെന്നിബഹനാൻ എം.പിയ്ക്കും ഒപ്പം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇന്ന് ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അദ്ദേഹത്തോടൊപ്പമുള്ള മകൻ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ചികിത്സ പൂർത്തിയാക്കി എത്രയുംവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്ന പ്രതീക്ഷയിലാണെന്നും ചാണ്ടി ഉമ്മൻ കുറിച്ചു.

Advertisement
Advertisement