ടെക്‌നോപാർക്കിലും ഇൻഫോ പാർക്കിലും പുതിയ സി.ഇ.ഒമാർ

Thursday 10 November 2022 2:41 AM IST

തിരുവനന്തപുരം: ടെക്‌നോപാർക്കിൽ സഞ്ജീവ് നായരെയും കൊച്ചി ഇൻഫോ പാർക്കിൽ സുശാന്ത് കുരുന്തിലിനെയും സി.ഇ.ഒമാരായി നിയമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം.

ഇൻഫോപാർക്കിനും തിരുവനന്തപുരം ടെക്നോപാർക്കിനും ഉൾപ്പെടെ സംസ്ഥാനത്തെ ഐ.ടി പാർക്കുകൾക്കായി ഒറ്റ സി.ഇ.ഒയായിരുന്നു ഇതുവരെ. ആറുവർഷം മുമ്പെടുത്ത ഈ തീരുമാനം മാറ്റുമെന്ന് കഴിഞ്ഞ വർഷം നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. സർക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഐ.ടി പാർക്കുകളുടെ സി.ഇ.ഒ ആയിരുന്ന ജോൺ എം.തോമസ് സെപ്തംബറിൽ പദവി ഒഴിഞ്ഞതോടെ ഐ.ടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാറിന് തിരുവനന്തപുരത്തേയും കൊച്ചിയിലേയും അധിക ചുമതല നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ പ്രത്യേകം സി.ഇ.ഒമാരെ നിയമിച്ചത്. കോഴിക്കോട് സൈബർ പാർക്കിന്റെ ചുമതല അവിടത്തെ ജനറൽ മാനേജർക്കാണ്.

Advertisement
Advertisement