ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
Thursday 10 November 2022 2:53 AM IST
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരൂർക്കാട്-മഞ്ചേരി റൂട്ടിലെ ചവ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തിരൂർക്കാട് തടത്തിൽവളവിലെ കിണറ്റിങ്ങൽതൊടി ഹംസയുടെ മകൻ ഹസീബുദ്ധീൻ (19) മരിച്ചു.ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം.തിരൂർക്കാട് നസ്ര കോളേജിലെ ബി.എ ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർത്ഥിയായ ഹസീബുദ്ധീൻ ചൊവ്വാഴ്ച നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഫൈൻ ആർട്സ് സെക്രട്ടറിയായി വിജയിച്ചിരുന്നു.അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ഹസീബുദ്ദീനെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.മാതാവ്:കൊരിയിട്ടിയിൽ ഹബീബ.സഹോദരങ്ങൾ:ഹാഷിം,അർഷിദ.