കെ.വിജയരാഘവൻ പുരസ്കാരം ഗോവ ഗവർണർ സമ്മാനിക്കും

Saturday 12 November 2022 4:18 AM IST

തിരുവനന്തപുരം: കേരളകൗമുദി മുൻ അസോസിയേറ്റ് എഡിറ്റർ കെ.വിജയരാഘവന്റെ സ്മരണാർത്ഥം സംസ്ഥാനത്തെ മുതിർന്ന മാദ്ധ്യമ പ്രവർത്തകർക്ക് വിജയരാഘവൻ സ്മാരക സമിതി നൽകുന്ന മാദ്ധ്യമ പുരസ്കാരം 15ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഫ്ളവേഴ്സ് ടിവി എം.ഡിയും 24 ന്യൂസ് ചാനൽ ചീഫ് എഡിറ്ററുമായ ആർ. ശ്രീകണ്ഠൻ നായർക്ക് സമ്മാനിക്കും. വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സന്നിഹിതനായിരിക്കും.

ഇരുപതിനായിരം രൂപയും പ്രശംസാ പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു വിജയരാഘവൻ അനുസ്മരണ പ്രഭാഷണം നടത്തും. വിജയരാഘവൻ സ്മാരക സമിതി പ്രസിഡന്റ് വി.എസ്.രാജേഷ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എ.സി. റെജി സ്വാഗതവും വൈസ് പ്രസിഡന്റ് ശങ്കർ ഹിമഗിരി പ്രശംസാപത്ര പാരായണവും മഞ്ചു വെള്ളായണി കൃതജ്ഞതയും രേഖപ്പെടുത്തും.

Advertisement
Advertisement