എൽദോസ് കേസ്: മർദ്ദന പരാതി റദ്ദാക്കാൻ ഹർജി

Saturday 12 November 2022 12:30 AM IST

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ യുവതിയെ മർദ്ദിച്ചെന്ന കേസിൽ പ്രതികളായ അഭിഭാഷകർ കേസ് റദ്ദാക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകി. ജോസ് ചെരുവിൽ, അലക്‌സ് എം. സ്‌കറിയ, മുൻ പബ്ലിക് പ്രോസിക്യൂട്ടർ കുറ്റിയാനി സുധീർ എന്നിവരാണിവർ. ജോസ് ചെരുവിലിന്റെ ഓഫീസിൽ ചർച്ചയ്ക്കുവന്ന പരാതിക്കാരിയെ മർദ്ദിച്ചെന്ന പരാതിയിലാണ് മൂവരും പ്രതികളായത്.

Advertisement
Advertisement