സാങ്കേതിക വാഴ്സിറ്റിയിൽ പിൻവാതിൽ നിയമന നീക്കം

Saturday 12 November 2022 5:10 AM IST

തിരുവനന്തപുരം : വിവാദങ്ങൾക്കിടെ സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽ നിയമനത്തിന് നീക്കമെന്ന് പരാതി. ഇപ്പോൾ തന്നെ സ്ഥിരം ജീവനക്കാരുടെ ഇരട്ടിയോളം താത്കാലിക ജീവനക്കാരനാണ്. ഇതിനു പുറമെയാണ് കഴിഞ്ഞ ദിവസം ദിവസവേതനത്തിന് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സ്റ്റാഫ്, ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികളിലേക്ക് താത്കാലിക നിയമനത്തിന് വിജ്ഞാപനമിറക്കിയത്. ഒഴിവുകളുടെ എണ്ണം പറയാതെയാണ് വിജ്ഞാപനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ആളെടുക്കാതെയാണ് കള്ളക്കളി. പിൻവാതിൽ നിയമന ശ്രമങ്ങൾ അവസാനിപ്പിച്ച് എംപ്ലോയ്മെന്റ് എക്‌ചേഞ്ചിൽ നിന്ന് താത്കാലികക്കാരെ നിയമിക്കണമെന്നും നിലവിലെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.ജി.സെബാസ്റ്റ്യൻ ഗവർണർക്ക് നിവേദനം നൽകി.

Advertisement
Advertisement