ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പ് നാളെ

Friday 11 November 2022 11:19 PM IST

മലപ്പുറം: ജില്ലാ കരാട്ടെ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നാളെ രാവിലെ പത്തിന് പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.വി.രാഘവൻ അദ്ധ്യക്ഷത വഹിക്കും. സബ് ജൂനിയർ, കാഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ. മുന്നൂറോളം പേർ മത്സരിക്കും. സംസ്ഥാന പ്രസിഡന്റ് പി.രാംദയാൽ സമ്മാനദാനം നടത്തും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി.വി.രാഘവൻ, വൈസ് പ്രസിഡന്റ് എ.പ്രദോഷ്, സെക്രട്ടറി പി.എം.ശ്രീനാരായണൻ, ഒ.കെ.റഷീദ് പങ്കെടുത്തു.

Advertisement
Advertisement