ശാസ്ത്രപ്രതിഭകൾ കൈയടി നേടി

Saturday 12 November 2022 1:06 AM IST

പാലക്കാട് മുന്നിൽ

കൊച്ചി: കണ്ടെത്തലുകളുടെ കൗമാരമികവിൽ അഭിമാനവുമായി സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ രണ്ടാംദിനം. അഞ്ച് വേദികളിൽ 3,500 ലേറെ പേർ മത്സരിച്ച രണ്ടാം ദിനത്തിൽ പാലക്കാടാണ് മുന്നിൽ. മലപ്പുറവും കണ്ണൂരുമാണ് രണ്ടാമത്. പാലക്കാട് 1,274 പോയിന്റ് നേടി. 1,268 പോയിന്റുമായി മലപ്പുറവും കണ്ണൂരും രണ്ടാം സ്ഥാനത്തുണ്ട്. 1,242 പോയിന്റുള്ള തൃശൂരാണ് മൂന്നാമത്. മേളയുടെ സമാപന ദിനമായ ഇന്ന് 24 ഇനങ്ങളിലാണ് മത്സരം.

ജില്ലകളുടെ പോയിന്റ്

കോഴിക്കോട്- 1,232, എറണാകുളം- 1,226, കോട്ടയം- 1,192, കാസർകോട്- 1,179, തിരുവനന്തപുരം- 1,172, വയനാട്- 1,164, ആലപ്പുഴ- 1,156, ഇടുക്കി- 1,154, കൊല്ലം- 1,147, പത്തനംതിട്ട- 1,131.

സ്‌കൂൾ വിഭാഗത്തിൽ 119 പോയിന്റുമായി ഇടുക്കി കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് എച്ച്.എസ്.എസാണ് മുന്നിൽ. വയനാട് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് 110 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. 107 പോയിന്റുമായി കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്.

ഇവർ മുന്നിൽ
(ജില്ല, പോയിന്റ് എന്ന കണക്കിൽ)

ശാസ്ത്രം
പാലക്കാട്- 79
കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട്- 72

ഗണിതശാസ്ത്രം
മലപ്പുറം- 252
പാലക്കാട്- 245

സാമൂഹ്യശാസ്ത്രം
മലപ്പുറം- 112
കോഴിക്കോട്- 111

പ്രവൃത്തി പരിചയം
തൃശൂർ- 752
കണ്ണൂർ- 745

ഐ.ടി
കോഴിക്കോട്- 88
കണ്ണൂർ- 81

വെള്ളിയാഴ്ച സമാപിച്ച വൊക്കേഷണൽ എക്സ്പോയിൽ കൊല്ലം, എറണാകുളം മേഖലകൾ സംയുക്ത ജേതാക്കളായി. വടകര സോൺ രണ്ടാമതെത്തി. തൃശൂർ, കുറ്റിപ്പുറം സോണുകൾ മൂന്നാംസ്ഥാനം പങ്കിട്ടു.


ഇന്ന് സമാപനം
മൂന്ന് ദിനങ്ങളിലായി 5,000ലേറെ പ്രതിഭകളെത്തിയ സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയ്ക്ക് ഇന്ന് സമാപനം. സമാപനദിനമായ ഇന്ന് ക്വിസ്, ടീച്ചിംഗ് എയ്ഡ്, അനിമേഷൻ എന്നിവയിലണ് മത്സരങ്ങൾ.

Advertisement
Advertisement