സൗജന്യ ഓർത്തോപീഡിക് ശസ്ത്രക്രിയ ക്യാമ്പ് 

Saturday 12 November 2022 1:19 AM IST

കൊല്ലം: കൊട്ടിയം ഹോളിക്രോസ് ഹോസ്പി​റ്റലിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായി 17, 18, 19 തീയതികളിൽ ഓർത്തോവിഭാഗം ഒ.പിയിൽ ഓർത്തോപീഡിക് ശസ്ത്രക്രിയ ക്യാമ്പ് നടത്തും. ആർത്രോപ്ലാസ്​റ്റി ആൻഡ് ആർത്രോസ്‌കോപ്പി ശസ്ത്രക്രിയ മേധാവി ഡോ. ദിലീപ്, ഡോ. വിഷ്​ണു എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ കൺസൾട്ടേഷൻ ലഭ്യമാകും. ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് അസ്​ഥികളുടെ സൗജന്യ ബലക്ഷയ പരിശോധന നടത്തും. അപകടത്തെ തുടർന്ന് ഇടുപ്പെല്ലിനുണ്ടായ പരിക്ക്, കൈകാലുകളിലെ വളവ്, തോൾ സംബന്ധമായ വേദന, ലിഗ്മെന്റ് ഇൻജുറി, ഓസ്റ്റിയോ ആർത്രൈ​റ്റിസ്, തേയ്​മാനം, കഴുത്ത് വേദന, നടുവേദന, കൈ ​കാൽ വേദന, മുട്ടുവേദന, തോളിലെ വേദന, ബലക്ഷയം മുതലായവയുള്ളവർക്ക് ക്യാമ്പ് പ്രയജോനപ്രദമായിരിക്കുമെന്ന് ഓർത്തോപ്പീടിക് സർജറി വിഭാഗം മേധാവി ഡോ.ദിലീപ്, പി.ആർ.ഒ രാജീവ്, ഹെൽത്ത്​ കെയർ പ്രമോഷൻ മാനേജർ വിവേക് കുമാർ എന്നിവർ അറിയിച്ചു. ഫോൺ: 9400026078, 0474 ​2538000.

Advertisement
Advertisement