ഫി​ക്സഡ് ഡെപ്പോസി​റ്റി​ന് 7.85 ശതമാനം പലി​ശയുമായി​ പഞ്ചാബ് നാഷണൽ ബാങ്ക്

Sunday 13 November 2022 1:28 AM IST
ഫി​ക്സഡ് ഡെപ്പോസി​റ്റി​ന് 7.85 ശതമാനം പലി​ശയുമായി​ പഞ്ചാബ് നാഷണൽ ബാങ്ക്

ന്യൂഡൽഹി: പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന 600 ദിവസത്തേക്കുള്ള എഫ്.ഡി​ സ്‌കീം(പി.എൻ.ബി 600 ഡേയ്‌സ്) ആരംഭിച്ചു. പ്രതിവർഷം 7.85 ശതമാനം വരെ ഉയർന്ന പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്കും (60 വയസിന് മുകളിൽ പ്രായമുള്ളവർ), സൂപ്പർ സീനിയർ സിറ്റിസൺസ് (80 വയസിന് മുകളിൽ പ്രായമുള്ളവർ) എന്നിവർക്കും രണ്ട് കോടി രൂപയിൽ താഴെയുള്ള സിംഗിൾ ഡെപ്പോസിറ്റ് ടേം ഡെപ്പോസിറ്റുകൾ പദ്ധതി ബാധകമാണ്.

ഉപഭോക്താക്കൾക്ക് മികച്ച നിലവാരമുള്ള സ്‌കീമുകൾ വാഗ്ദാനം ചെയ്യുകയാണ് ലക്ഷ്യമെന്നും ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതിൽ സന്തുഷ്ടരാണെന്നും പഞ്ചാബ് നാഷണൽ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ അതുൽ കുമാർ ഗോയൽ പറഞ്ഞു.

നിലവിലുള്ള ഉപഭോക്താക്കൾക്ക് പി.എൻ.ബി വൺ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ വഴിയും ഓൺലൈനിൽ ഈ സ്‌കീം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

പി​. എൻ.ബി​ 600 ദി​വസ ഫി​ക്സഡ് ഡെപ്പോസി​റ്റ് സ്കീം

കാലാവധി​ സാധാരണ പലി​ശ സീനി​യർ സി​റ്റി​സൺ​ സൂപ്പർ സീനി​യർ സി​റ്റി​സൺ​

600 ദി​വസം 7 7.50 7.80

Advertisement
Advertisement