വിദ്യാർത്ഥി സംരംഭകർക്ക് പരിശീലനം നൽകും: മന്ത്രി

Sunday 13 November 2022 1:00 AM IST

കൊച്ചി: സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ വിജയിച്ച വിദ്യാർത്ഥികളിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് തി​രഞ്ഞെടുക്കുന്ന കുട്ടികൾക്ക് കളമശേരി മേക്കർ വില്ലേജിൽ പരിശീലനം നൽകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വാണിജ്യസാദ്ധ്യതയുള്ള കണ്ടുപിടിത്തങ്ങൾ നടത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാൻ വ്യവസായ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കും. ഇതിനായി ആദ്യഘട്ടത്തിൽ അഞ്ചുലക്ഷം രൂപ അനുവദിക്കുമെന്നും ശാസ്ത്രോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ പദ്ധതികൾക്ക് സാങ്കേതിക അനുമതി കിട്ടാനുള്ള തടസങ്ങൾ നീക്കും.

80,000 പദ്ധതികൾ,

1.8 ലക്ഷം തൊഴിൽ

ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിൽ ഏഴുമാസത്തിനുള്ളിൽ 80,000 പദ്ധതികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. അതുവഴി 1,80,000 തൊഴിലവസരങ്ങളും 5,000 കോടി നിക്ഷേപവും വന്നു. മറ്റൊരു സംസ്ഥാനത്ത് 1,25,000 കോടി നിക്ഷേപം വന്നപ്പോൾ 75,000 തൊഴിലവസരങ്ങൾ മാത്രം. ഇതാണ് ചെറുസംരംഭങ്ങളുടെ പ്രത്യേകതയെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement