ലൈഫ് പുതിയ അപേക്ഷകർക്കും മുൻഗണന തുടരും മന്ത്രി എം.ബി.രാജേഷ്

Sunday 13 November 2022 1:45 AM IST

കണ്ണൂർ: ലൈഫ് ഭവന പദ്ധതിയിൽ ഈ വർഷം ഒരു ലക്ഷത്തി ആറായിരം വീടുകൾ നിർമ്മിച്ചു നൽകുന്നതിനുള്ള നടപടിക്ക് തുടക്കമായതായി​ തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ലിസ്റ്റ് പ്രകാരം വീടുകൾ പൂർത്തിയാക്കിയ തദ്ദേശസ്ഥാപനങ്ങൾക്ക് 2020ലെ ലിസ്റ്റിലെ വീട് വച്ചുകൊടുക്കാമെന്നും അതിനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ലെ ലൈഫ് ഭവന പട്ടികയിൽ അതിദരിദ്രർ, പട്ടികജാതി, പട്ടിക വർഗം, മത്സ്യ തൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്ക് മുൻഗണനയുണ്ടായിരുന്നെന്നും പുതിയ അപേക്ഷകരിലും ഈ മാനദണ്ഡങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement