കത്ത് വിവാദം ജില്ലാ കമ്മിറ്റിയിൽ ചർച്ചയായില്ല

Sunday 13 November 2022 11:05 PM IST

തിരുവനന്തപുരം: നഗരസഭയിലെ താത്കാലിക നിയമനങ്ങൾക്ക് സി.പി.എം ജില്ലാ സെക്രട്ടറിയോട് ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ എഴുതിയതായി പ്രചരിച്ച കത്ത് സംബന്ധിച്ച വിവാദം ഇന്നലെ നടന്ന സി.പി.എം ജില്ലാകമ്മിറ്റി യോഗത്തിൽ ചർച്ചയായില്ല. സംസ്ഥാന കമ്മിറ്റിയോഗത്തിന്റെ റിപ്പോർട്ടിംഗായിരുന്നു അജൻഡ . കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ കൂടി ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇക്കാര്യം വിശദീകരിച്ചു.
കോർപ്പറേഷനിൽ സമര പരമ്പര തുടരുമ്പോഴും, അംഗങ്ങളാരും ഇക്കാര്യം ഉന്നയിച്ചില്ല. സംസ്ഥാന,ജില്ലാ നേതൃത്വത്തിന്റെ വിശദീകരണവും നിലപാടും നേരത്തേ പുറത്തു വന്നതിനാലാണിത് . കത്ത് വിവാദം ചർച്ച ചെയ്തില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ഇത് സംബന്ധിച്ച അന്വേഷണത്തിന് പാർട്ടി കമ്മിഷനെ നിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement