മ​ണ്ഡ​ല കാ​ല​ത്തെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​ഒ​രു​ങ്ങി ഇനി ശരണം വിളിയുടെ നാളുകൾ

Monday 14 November 2022 12:22 AM IST


തി​രൂ​ർ​:​ ​വൃ​ശ്ചി​ക​പു​ല​രി​യെ​ത്താ​ൻ​ ​മൂ​ന്നു​ ​നാ​ൾ​ ​മാ​ത്രം​ ​ശേ​ഷി​ക്കെ​ ​ശ​ബ​രി​മ​ല​ ​മ​ണ്ഡ​ല​കാ​ല​ത്തെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​ഒ​രു​ങ്ങി.​ ​ഈ​ ​മാ​സം​ 17​നാ​ണ് ​മ​ണ്ഡ​ല​കാ​ലം​ ​തു​ട​ങ്ങു​ക.​ ​ശ​ര​ണ​മ​ന്ത്ര​ങ്ങ​ളു​മാ​യി​ ​അ​യ്യ​പ്പ​ഭ​ക്ത​ർ​ ​മ​ണ്ഡ​ല​കാ​ല​ത്തെ​ ​വ​ര​വേ​ൽ​ക്കും.​ 41​ ​ദി​വ​സം​ ​ശ​ര​ണം​വി​ളി​ക​ളാ​ൽ​ ​നാ​ടും​ ​ന​ഗ​ര​വും​ ​മു​ഖ​രി​ത​മാ​കും.
ക​ഴി​ഞ്ഞ​ ​ര​ണ്ടു​വ​ർ​ഷം​ ​കൊ​വി​ഡ് ​മൂ​ലം​ ​ശ​ബ​രി​മ​ല​ ​യാ​ത്ര​യ്ക്ക് ​ക​ടു​ത്ത​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഇ​ക്കു​റി​ ​നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ഴി​ഞ്ഞ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മ​ണ്ഡ​ല​കാ​ല​ ​പ​രി​പാ​ടി​ക​ൾ​ക്കും​ ​ച​ട​ങ്ങു​ക​ൾ​ക്കും​ ​മി​ഴി​വേ​റും.​ ​യാ​ത്ര​യ്ക്കും​ ​തി​ര​ക്കു​കൂ​ടും​ .​ ​തി​ര​ക്ക് ​മു​ൻ​കൂ​ട്ടി​ ​ക​ണ്ട് ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​നേ​ര​ത്തെ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്നു​ണ്ട്.​ ​തി​രൂ​ർ​ ​ച​മ്ര​വ​ട്ടം​ ​അ​യ്യ​പ്പ​ക്ഷേ​ത്രം,​ ​ത​ല​ക്കാ​ട് ​അ​യ്യ​പ്പ​ ​ക്ഷേ​ത്രം,​ ​പാ​ട്ടു​പ​റ​മ്പ് ​ക്ഷേ​ത്രം,​ ​ആ​ല​ത്തി​യൂ​ർ​ ​ഗ​രു​ഡ​ൻ​ ​കാ​വ് ​തു​ട​ങ്ങി​യ​ ​ക്ഷേ​ത്ര​ങ്ങ​ളെ​ല്ലാം​ ​മ​ണ്‌​‌​ഡ​ല​കാ​ല​ത്തെ​ ​വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.​ ​മ​ണ്ഡ​ല​കാ​ല​ത്ത് 41​ ​ദി​വ​സം​ ​മാ​ത്രം​ ​തൃ​ക്ക​ണ്ടി​യൂ​ർ​ ​ശി​വ​ക്ഷേ​ത്ര​ത്തി​ൽ​ ​പ്ര​ത്യേ​ക​മാ​യി​ ​ന​ട​ക്കു​ന്ന​ ​ശ​ക്തി​പൂ​ജ​യ്ക്കും​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​തു​ട​ങ്ങി.​ ​ശ​ബ​രി​മ​ല​ ​യാ​ത്ര​യ്ക്കാ​യി​ ​മാ​ല​യി​ടു​ന്ന​തി​നും​ ​ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ​ ​സ്വാ​മി​മാ​ർ​ക്ക് ​വി​രി​വ​യ്ക്കു​ന്ന​തി​നും​ ​ഭി​ക്ഷ​ ​ന​ൽ​കു​ന്ന​തി​നും​ ​ഒ​രു​ക്ക​ങ്ങ​ളാ​യി.​ ​അ​ഖ​ണ്ഡ​ ​നാ​മ​യ​ജ്ഞ​ങ്ങ​ൾ​ക്കും​ ​അ​യ്യ​പ്പ​ൻ​ ​വി​ള​ക്കു​ക​ൾ​ക്കു​മാ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ ​ത​യ്യാ​റാ​യി​ ​വ​രു​ന്നു.​ ​മ​ണ്ഡ​ല​ കാ​ല​ത്ത് ​സ്വാ​മി​മാ​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സാ​ധ​ന​സാ​മ​ഗ്രി​ക​ളു​മാ​യി​ ​പൂ​ജ​ ​സ്റ്റോ​റു​ക​ളും​ ​സ​ജ്ജ​മാ​യി​ ​ക​ഴി​ഞ്ഞു.

Advertisement
Advertisement