സംസ്ഥാന നാടകോത്സവത്തിന് ബേവൂരിയിൽ തിരശീല ഉയർന്നു

Monday 14 November 2022 12:14 AM IST
ബേവൂരി സൗഹൃദ വായനശാല ആൻഡ്‌ ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സിനിമ നടൻ അനുപ് ചന്ദ്രൻ നാടകോത്സവം ഉദ്ഘാടനം ചെയ്യുന്നു.

ഉദുമ: ബേവൂരി സൗഹൃദ വായനശാല ആൻഡ്‌ ഗ്രന്ഥാലയം ഓപ്പൺ ഓഡിറ്റോറിയത്തിൽ മൂന്നാമത് കെ.ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സിനിമ നടൻ അനുപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.വി കുഞ്ഞിരാമൻ അദ്ധ്യക്ഷനായി. സിനിമാ നാടക നടൻ മഞ്ജുളൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ ശ്രീധരൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. രാജൻ, സുധാകരൻ മൊട്ടമ്മൽ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അബ്ബാസ് രചന സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ.എ അഭിലാഷ് നന്ദിയും പറഞ്ഞു. തുടർന്ന് അഞ്ച് അമേച്വർ നാടകങ്ങൾ അരങ്ങേറി. ഇന്നു വൈകിട്ട്‌ ആറിന്‌ ജില്ലയിലെ സാംസ്‌കാരിക പ്രവർത്തകകരുടെ സംഗമം ഗ്രന്ഥലോകം എഡിറ്റർ പി.വി.കെ പനയാൽ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് പ്രൊഫഷണൽ നാടക മത്സരത്തിൽ നായകൻ (അനുഗ്രഹ, ചിറയൻകീഴ്) അരങ്ങേറും. അനുബന്ധ പരിപാടികളായി നാളെ വൈകിട്ട്‌ ആറിന്‌ ഭരണഘടനാ സംരക്ഷണ സദസ്‌ അഡ്വ. സി. ഷുക്കൂറും 16ന് നവോത്ഥാന സദസ്‌ കവി സി.എം വിനയചന്ദ്രനും 17ന് പെൺപെരുമ (സ്ത്രീ ശാക്തീകരണ സദസ്‌) ആക്ടിവിസ്‌റ്റ്‌ അഡ്വ. പി എം ആതിരയും 18ന് വിമുക്തി ലഹരി വിരുദ്ധ സദസ്‌ സി.എച്ച്‌ കുഞ്ഞമ്പു എം.എൽ.എയും ഉദ്‌ഘാടനം ചെയ്യും. 19ന് ആറിന്‌ സമാപന സമ്മേളനം സിനിമ - നാടക നടൻ സന്തോഷ്‌ കീഴാറ്റൂർ ഉദ്‌ഘാടനം ചെയ്യും.

Advertisement
Advertisement