നീതിപഥം സമാപിച്ചു

Sunday 13 November 2022 11:34 PM IST

കാഞ്ഞങ്ങാട്: ഹോസ്ദുർഗ്ഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സംഘടിപ്പിച്ച നീതി പഥം നിയമ ബോധവത്കരണം സമാപിച്ചു. സമാപന യോഗം സ്പെഷ്യൽ ജഡ്ജി സി. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സബ്ബ് ജഡ്ജ് ബി. കരുണാകരൻ മുഖ്യാതിഥി ആയി. ചിറ്റാരിക്കൽ പൊലീസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി.പി ഇസ്മായിൽ, വാർഡ് മെമ്പർ സുരേശൻ എന്നിവർ സംസാരിച്ചു. വെസ്റ്റ്‌ എളേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗിരിജ മോഹൻ അദ്ധ്യക്ഷത വഹിച്ചു. പി.വി മോഹനൻ സ്വാഗതവും മഹേശ്വരി നന്ദിയും പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിൽ അഭിഭാഷകരായ ആലിസ് കൃഷ്ണൻ, എൽസി ജോർജ്, വി.വി രവീന്ദ്രൻ, മാത്യു വർഗീസ്, രാജ്‌മോഹനൻ, കെ. ജനാർദ്ദനൻ, നസീമ, സിന്ധു, ഗംഗാധരൻ കുട്ടമത്ത്, പീതാംബരൻ, ഈപ്പൻ, സിന്ധു, സതീശൻ, സുധീർ, പ്രകാശ് പാലറ്റ് തുടങ്ങിയവർ പാനൽ ചർച്ചകൾ നടത്തി.

Advertisement
Advertisement