കല്ലട ജലോത്സവം സ്വാഗതസംഘം

Monday 14 November 2022 12:36 AM IST

മൺറോത്തുരുത്ത്: 19ന് നടക്കുന്ന 50ാമത് കല്ലട ജലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ശങ്കുരുത്തിൽ കടവിനു സമീപമുള്ള നിമാ റസിഡൻസിയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.കോവൂർ കുഞ്ഞുമോൻ എം.എൽ.എ.അദ്ധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ ആറ്റുപുറത്ത് സുരേഷ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജയചന്ദ്രൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാർ, സൂരജ് സുവർണൻ, സി.പി.എം എൽ.സി .സെക്രട്ടറി കെ.മധു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ സുധീഷ് തുടങ്ങിയവർ സംസാരിച്ചു.ചാമ്പ്യൻസ് ബോട്ട് ലീഗ് കല്ലട ജലോത്സവത്തോടൊപ്പം പ്രാദേശികമായി ഇരുട്ടുകുത്തി, വെപ്പ് ഇനങ്ങളിൽപ്പെട്ട വള്ളങ്ങളുടെ മത്സരവും നടക്കും. രജിസ്ട്രേഷൻ ആരംഭിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി മുടങ്ങിക്കിടന്ന ജലോത്സവം വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിതിയെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement
Advertisement