കിംസ് ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്

Monday 14 November 2022 12:09 AM IST

കൊല്ലം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9.30 ന്

കൊല്ലം കിംസ് ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. ഡയബറ്റോളജി, കാർഡിയോളജി, ഡയറ്റ് കൗൺസലിംഗ് എന്നീ വിഭാഗങ്ങൾ സംയുക്തമായിട്ടാണ് ക്യാമ്പ് നടത്തുന്നത്. ഡോ.എ.ഹസീൻ ( ജനറൽ മെഡിസിൻ ആൻഡ് ഡയബറ്റോളജി), ഡോ.ശ്രീകല (കാർഡിയോളജി) എന്നിവർ നേതൃത്വം നൽകും. രജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യമാണ്. ലാബ് പരിശോധനകൾക്ക് 25 ശതമാനം കിഴിവുംലഭിക്കും. പ്രമേഹ രോഗ വിദഗ്ദ്ധരുടെ പരിശോധന, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ടെസ്റ്റ്, പ്രമേഹം കിഡ്‌നിയെ ബാധിച്ചട്ടുണ്ടോ എന്ന് അറിയാനുള്ള ടെസ്റ്റ് എന്നിവ ഉണ്ടാകും. ആവശ്യമായി വരുന്ന കൂടുതൽ പരിശോധനകൾ കുറഞ്ഞ നിരക്കിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 04742941000 ,7561005554.

Advertisement
Advertisement