നിറയെ യാത്രക്കാരുമായി പോയ കെ എസ് ആർ ടി സി ബസിന്റെ ടയർ ഊരിത്തെറിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Tuesday 15 November 2022 10:37 AM IST

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന്റെ ടയർ ഊരിത്തെറിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം വെടിവച്ചാൻ കോവിലിൽ വച്ചായിരുന്നു അപകടം. വിഴിഞ്ഞം ഡിപ്പോയിലെ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. ആർക്കും പരിക്കില്ല.

ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. വിഴിഞ്ഞത്ത് നിന്നും നാഗർകോവിലിലേയ്ക്ക് പോകുകയായിരുന്നു ബസ്. ടയറിന്റെ സെറ്റോട് കൂടി ഇളകിപ്പോകുകയായിരുന്നു. ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. നിരവധി യാത്രക്കാർ ബസിനുള്ളിൽ ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് സ്ഥലത്ത് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.