ബിനീഷ് കോടിയേരി കെ സി എയുടെ നേതൃത്വത്തിലേക്ക്; വിജയം  എതിരില്ലാതെ

Tuesday 15 November 2022 9:53 PM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ സി എ) നേതൃത്വത്തിലേക്ക് ബിനീഷ് കോടിയേരി. കെ സി എയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് ബിനീഷ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഇന്നായിരുന്നു. എന്നാൽ ബിനീഷിന് എതിരെ ആരും പത്രിക സമർപ്പിച്ചിരുന്നില്ല. തുടർന്ന് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ കണ്ണൂരിൽ നിന്നുള്ള ജനറൽ ബോഡി അംഗമാണ് ബിനീഷ്. കെ സി എ പ്രസിഡന്റായി ജയേഷ് ജോർജ് തിരഞ്ഞെടുക്കപ്പെട്ടു.

വിനോദ് എസ് കുമാറാണ് പുതിയ സെക്രട്ടറി. പി ചന്ദ്രശേഖരൻ വെെസ് പ്രസിഡന്റും കെ എം അബ്ദുൾ റഹ്മാൻ ട്രഷററും ആകും. അപെക്സ് കൗൺസിൽ കൗൺസിലറായി സതീശനെയും നിയമിച്ചു. എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് കെ സി എ വാർത്താകുറിപ്പിൽ അറിയിച്ചു.