പരീക്ഷ തീയതി മാറ്റി

Wednesday 16 November 2022 4:04 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കെടെറ്റ് പരീക്ഷ നടക്കുന്നതിനാൽ സ്‌കോൾ കേരള ഡിസംബർ 3,4 തീയതികളിൽ നടത്താനിരുന്ന ഡി.സി.എ ഏഴാം ബാച്ച് തിയറി പരീക്ഷയുടെ ടൈംടേബിൾ മാറ്റി.പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ഡിസംബർ 3ന് നടക്കേണ്ട നിശ്ചയിച്ചിരുന്ന ഡി.സി-03 (ഓഫീസ് ഓട്ടോമേഷൻ) പരീക്ഷ ഡിസംബർ 11ന് രാവിലെ 10 മുതൽ 11.30 വരെയും 4ന് നടക്കേണ്ട ഡി.സി-04 (ലിനക്‌സ് ബേസ്ഡ് ഓഫീസ്) പരീക്ഷ അന്ന് ഉച്ചയ്ക്ക് 2 മുതൽ 3.30 വരെയും നടത്തും.മറ്റ് പരീക്ഷാ തീയതികളിൽ മാറ്റമില്ല.വിദ്യാർഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് 22 മുതൽ ഹാൾടിക്കറ്റ് വാങ്ങണം.വിവരങ്ങൾക്ക്:www.scolekerala.org

Advertisement
Advertisement