നിയമസഭാ സമ്മേളനം: ഇന്ന് തീരുമാനിച്ചേക്കും

Wednesday 16 November 2022 12:06 AM IST

തിരുവനന്തപുരം: ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്ന ബില്ലടക്കമുള്ള നിയമ നിർമാണങ്ങൾക്കായി ഡിസംബറിൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഇന്നുചേരുന്ന മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തേക്കും. സഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചാൽ ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കുന്ന നിലവിലെ ഓർഡിനൻ

സ് അസാധുവാകും.

കഴിഞ്ഞയാഴ്ച മന്ത്രിസഭ പാസാക്കിയ ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല.

ഓർഡിനൻസ് രാജ്ഭവനിൽ എത്തിയെങ്കിലും ഗവർണർ അതിനു മുമ്പ് ഡൽഹിക്ക് പോയിരുന്നു. 20നേ മടങ്ങിയെത്തൂ. അതേസമയം, പുതിയ ചാൻസലറെ കണ്ടെത്താനുള്ള ബിൽ സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുന്നതാകയാൽ അതിന് ഗവർണറുടെ മുൻകൂർ അനുമതി തേടണമെന്നതും സർക്കാരിന് വെല്ലുവിളിയാണ്.

പുതുതായെത്തുന്ന ചാൻസലർക്ക് സേവന, വേതന വ്യവസ്ഥകൾ ഒഴിവാക്കുമെങ്കിലും ഓഫീസ്, സ്റ്റാഫ് സംവിധാനങ്ങൾക്കൊക്കെ ചെലവുവരും. തടസമില്ലാതെ നിയമസഭയിൽ ബിൽ കൊണ്ടുവരാനാവശ്യമായ ഉപദേശ, നിർദ്ദേശങ്ങളുൾക്കൊള്ളിച്ച് കരട് ബിൽ തയ്യാറാക്കാൻ വിവിധ വകുപ്പുകളിലെ വിദഗ്ദ്ധരുടെ സേവനം ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.

ഡിസംബറിൽ തുടങ്ങുന്ന നിയമസഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടുന്നതും സർക്കാർ പരിഗണനയിലാണ്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആദ്യഘട്ടത്തിൽ ഒഴിവാക്കാനാണിത്.

Advertisement
Advertisement