ഇ​ന്ത്യ​ ​പ്ര​ത്യാ​ശ​യു​ടെ പ്ര​കാ​ശം:മോദി

Wednesday 16 November 2022 12:13 AM IST

ബാ​ലി​ ​:​ ഇ​രു​പ​ത്തൊ​ന്നാം​ ​നൂ​റ്റാ​ണ്ടി​ൽ​ ​ഇ​ന്ത്യ​ ​ലോ​ക​ത്തി​ന് ​പ്ര​ത്യാ​ശ​യു​ടെ​ ​പ്ര​കാ​ശ​മാ​ണെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​പ​റ​ഞ്ഞു.​ ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മോദി

​ഇ​ൻ​ഡോ​നേ​ഷ്യ​യി​ലെ​ ​ഇ​ന്ത്യ​ൻ​ ​സ​മൂ​ഹ​ത്തോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ഇ​ന്ത്യ​യു​ടെ​ ​നേ​ട്ട​ങ്ങ​ളെ​ ​പ​രാ​മ​ർ​ശി​ച്ച്,​​​ ​ഇ​ന്ത്യ​ ​ഇ​പ്പോ​ൾ​ ​ചെ​റി​യ​ ​കാ​ര്യ​ങ്ങ​ള​ല്ല​ ​ചി​ന്തി​ക്കു​ന്ന​തെ​ന്നും​ ​മു​ൻ​പൊ​രി​ക്ക​ലും​ ​ഇ​ല്ലാ​ത്ത​​ത്ര​ ​വ​ലി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​തി​വേ​ഗം​ ​ചെ​യ്യു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ന​ല്ല​ ​സ​മ​യ​ത്തും​ ​മോ​ശം​ ​സ​മ​യ​ത്തും​ ​ഒ​ന്നി​ച്ചു​ ​നി​ന്ന​ ​ഇ​ന്ത്യ​യും​ ​ഇ​ൻ​ഡോ​നേ​ഷ്യ​യും​ ​പൈ​തൃ​ക​വും​ ​സം​സ്‌​കാ​ര​വും​ ​പ​ങ്കി​ടു​ന്ന​ ​സ​ഹ​യാ​ത്രി​ക​രാ​ണ്.​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നി​റ​ഞ്ഞ​ ​സ​മ​യ​ത്ത് ​ഇ​ന്ത്യ​ ​ഇ​ൻ​ഡോ​നേ​ഷ്യ​യ്‌​ക്കൊ​പ്പം​ ​ഉ​റ​ച്ചു​ ​നി​ന്നു.​ 2018​ൽ​ ​ഇ​ൻ​ഡോ​നേ​ഷ്യ​യി​ൽ​ ​ഭൂ​ക​മ്പ​മു​ണ്ടാ​യ​പ്പോ​ൾ​ ​ഇ​ന്ത്യ​ ​സ​മു​ദ്ര​ ​മൈ​ത്രി​ ​ഓ​പ്പ​റേ​ഷ​ൻ​ ​എ​ന്ന​ ​പേ​രി​ൽ​ ​ദു​രി​താ​ശ്വാ​സ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി.​ ​ഇ​ന്ത്യ​യി​ൽ​ ​രാ​മ​ക്ഷേ​ത്രം​ ​ഉ​യ​ർ​ന്നു​ ​വ​രു​മ്പോ​ൾ​ ​ഇ​ൻ​ഡോ​നേ​നേ​ഷ്യ​യി​ലെ​ ​രാ​മാ​യ​ണ​ ​പാ​ര​മ്പ​ര്യം​ ​ന​മ്മ​ൾ​ ​അ​ഭി​മാ​ന​പൂ​ർ​വ്വം​ ​ഓ​ർ​മ്മി​ക്കു​ന്നു.
ബാ​ലി​യി​ൽ​ ​ഇ​പ്പോ​ൾ​ ​ഞാ​ൻ​ ​നി​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​മ്പോ​ൾ​ ​ആ​യി​ര​ത്തി​ ​അ​ഞ്ഞൂ​റ് ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​ ​ഇ​ന്ത്യ​യി​ലെ​ ​ക​ട്ട​ക്കി​ൽ​ ​ബാ​ലി​ ​ജാ​ത്ര​ ​മ​ഹോ​ത്സ​വ് ​ആ​ഘോ​ഷി​ക്കു​ക​യാ​ണ്.​ ​ഇ​രു​രാ​ജ്യ​ങ്ങ​ളും​ ​ത​മ്മി​ൽ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വ​ർ​ഷ​ങ്ങ​ളാ​യി​ ​നി​ല​നി​ൽ​ക്കു​ന്ന​ ​വ്യാ​പാ​ര​ബ​ന്ധ​ത്തി​ന്റെ​ ​ആ​ഘോ​ഷ​മാ​ണ​തെ​ന്നും​ ​മോ​ദി​ ​പ​റ​ഞ്ഞു

Advertisement
Advertisement