ഇ.ഡിക്കെതിരായ ഹർജികൾ മാറ്റി

Wednesday 16 November 2022 12:18 AM IST

കൊച്ചി: കിഫ്ബി മസാലബോണ്ടുകൾ ഇറക്കിയതിൽ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി തുടരെ സമൻസുകൾ നൽകുന്നതിനെതിരെ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും നൽകിയ ഹർജികൾ ഹൈക്കോടതി ഡിസംബർ ഏഴിലേക്ക് മാറ്റി. റിസർവ് ബാങ്കിനെ കക്ഷിചേർത്ത് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ, റിസർവ് ബാങ്കിന്റെ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ജസ്റ്റിസ് വി.ജി. അരുൺ ഹർജികൾ മാറ്റിയത്.

ഡോ. തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരാണ് ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇ.ഡി സമൻസുകൾ നൽകുന്നത് ഡിസംബർ ഒമ്പതുവരെ നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.

Advertisement
Advertisement