മ​ത്സ്യം മോ​ഷ്​ടി​ക്കാൻ ശ്ര​മി​ച്ചയാൾ അ​റ​സ്റ്റിൽ

Tuesday 15 November 2022 11:55 PM IST

​കൊല്ലം: ആ​യി​രം തെ​ങ്ങ് ഗ​വ. ഫി​ഷ് ഫാ​മിൽ നിന്ന് മ​ത്സ്യ​ങ്ങ​ളെ മോ​ഷ്​ടി​ക്കാൻ ശ്ര​മി​ച്ചയാളെ ഓ​ച്ചി​റ പൊ​ലീ​സ് പി​ടി​കൂ​ടി. മാ​വേ​ലി​ക്ക​ര മാ​ന്നാർ സു​നി ഭ​വ​നിൽ ജ​യിം​സിനെയാണ് (57) പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12.30 ഓടെ ഫാ​മിൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി ഉടക്ക് വ​ല​യി​ട്ട് മ​ത്സ്യ​ങ്ങ​ളെ മോ​ഷ്​ടി​ക്കാൻ ശ്രമിക്കുകയായിരുന്നു. ഫാ​മി​ലെ സെ​ക്യൂ​രി​റ്റി ഉദ്യോ​ഗ​സ്ഥർ ത​ട​യാൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി ഇ​വ​രെ മർ​ദ്ദി​ച്ച് പ​രി​ക്കേൽ​പ്പി​ച്ചു. ​ഫി​ഷ​റീ​സ് ഡെ​വ​ല​പ്പ്​മെന്റ് ഓ​ഫീ​സർ ജ​യിം​സി​ന്റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തിൽ കേ​സ് ര​ജി​സ്റ്റർ ചെ​യ്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെയ്യുകയായിരുന്നു. ഇൻ​സ്‌​പെ​ക്​ടർ നി​സാ​മു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തിൽ എ​സ്.ഐ രാ​ജേ​ഷ്, സി.പി.ഒമാ​രാ​യ മോ​ഹൻ​ലാൽ, അ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്രതിയെ പിടികൂടിയ​ത്.

Advertisement
Advertisement