ജെ. ഡി പവർ 2022 സർവേയി​ൽ എം. ജി ഇന്ത്യ മുന്നി​ൽ

Thursday 17 November 2022 1:01 AM IST
ജെഡി പവർ 2022 സർവേയി​ൽ എം. ജി ഇന്ത്യ മുന്നി​ൽ

ഇന്ത്യ സെയിൽസ് സംതൃപ്തി സൂചികയിൽ എം. ജി ഇന്ത്യയ്ക്ക് ഏറ്റവും ഉയർന്ന റാങ്കിംഗ്
കൊച്ചി: ജെഡി പവർ 2022 ഇന്ത്യ സെയിൽസ് സംതൃപ്തി സൂചികയിൽ എം.ജി ഇന്ത്യ ഏറ്റവും ഉയർന്ന റാങ്കിംഗ് നേടി. 1,000 പോയിന്റ് സ്‌കെയിലിൽ, എംജി 881 സ്‌കോർ ചെയ്തു, ടൊയോട്ട ഇന്ത്യ (878), ഹ്യൂണ്ടായ് ഇന്ത്യ (872) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

ടൊയോട്ടയും ഹ്യുണ്ടായിയും തങ്ങളുടെ നിലവാരം ആവർത്തിച്ചുകൊണ്ട് തുടർച്ചയായ രണ്ടാം വർഷമാണ് എം.ജി പഠനത്തിൽ ഒന്നാമതെത്തുന്നത്. 2021 ജനുവരി മുതൽ ഡിസംബർ വരെ പുതിയ വാഹനങ്ങൾ വാങ്ങിയ 6618 ഉടമകളിൽ നിന്നുള്ള പ്രതികരണങ്ങളാണ് 2022ലെ ഇന്ത്യ സെയിൽസ് സാറ്റിസ്ഫാക്ഷൻ സ്റ്റഡിക്കായി വിലയിരുത്തിയത്. 2022 ജൂൺ മുതൽ സെപ്തംബർ വരെയാണ് പഠനം നടത്തിയത്. ഡിജിറ്റലൈസേഷന്റെ കാലഘട്ടത്തിൽ പോലും ഷോറൂമുകളിലെ ഫിസിക്കൽ ഉത്പന്ന കണ്ടെത്തൽ വില്പന പ്രക്രിയയിൽ ഉപഭോക്താക്കൾക്ക് പ്രധാനമാണെന്ന് പഠനം എടുത്തുകാണിക്കുന്നു. 2021 മുതൽ നീൽസൺ ഐക്യുവുമായി ചേർന്ന് ഇന്ത്യ സെയിൽസ് സാറ്റിസ്ഫാക്ഷൻ ഇൻഡക്‌സ് പഠനം ജെഡി പവർ നടത്തിയത്.
തത്ക്ഷണ വിവര ലഭ്യതയുടെ കാലഘട്ടത്തിൽപ്പോലും വില്പന കൺസൾട്ടന്റ് നയിക്കുന്ന ഉത്പന്ന കണ്ടെത്തൽ, ഉത്പന്നം വാങ്ങുന്നതിന്റെ അനുഭവം വർദ്ധിപ്പിക്കുമെന്നും . ഉപയോക്താക്കൾ അവർക്കാവശ്യമുള്ള ഉത്പന്നത്തിനായി ഷോറൂമിലേക്കു പോകുമ്പോൾ തടസമില്ലാതെ ഉത്പന്നം കണ്ടെത്താൻ കഴിയുന്നത് സംതൃപ്തിക്കു കാരണമാവുകയും ഡീലർ റഫറലുകളിലേക്കു നയിക്കുകയും ചെയ്യുമെന്ന് നീൽസൺ ഐക്യുവിലെ ഓട്ടോമോട്ടീവ് പ്രാക്ടീസ് ലീഡ് സന്ദീപ് പാണ്ഡെ പറഞ്ഞു.

Advertisement
Advertisement