തിരുവനന്തപുരം മികച്ച ഭിന്നശേഷി സൗഹൃദ കോർപ്പറേഷൻ

Thursday 17 November 2022 12:14 AM IST

തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിന്റെ സംസ്ഥാന ഭിന്നശേഷി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച കോർപ്പറേഷനായി തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ മികച്ച ജില്ലാപഞ്ചായത്തും കോഴിക്കോട് മികച്ച ജില്ലാഭരണകൂടവും നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തായും അരിമ്പൂർ ഗ്രാമപഞ്ചായത്തിനുള്ള അവാർഡിനും അർഹമായി. ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർ, തൊഴിൽദായകർ, എൻ.ജി.ഒ, കായിക താരം, പുനരധിവാസ കേന്ദ്രങ്ങൾ തുടങ്ങിയവ 20 വിഭാഗങ്ങളിലാണ് മന്ത്രി ആർ. ബിന്ദു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡിസംബർ 3ന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും

മികച്ച സർക്കാർ ജീവനക്കാർ വി.എസ്. വിജിമോൾ (തിരുവനന്തുപുരം, കോടവിളാകം ഗവ. എൽ.പി സ്‌കൂൾ അദ്ധ്യാപിക), എസ്.ഉഷ (തിരുവനന്തപുരം, റവന്യു വകുപ്പിൽ ക്ലർക്ക്), എ.സി. സീന (തൃശൂർ, ജി.വി.എച്ച്.എസ് അദ്ധ്യാപിക), ഡോ. പി.ടി.ബാബുരാജ് (കോട്ടയം, എം.ജി യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ് ഹെഡ്), എൻ.വി.ഷിജു (വയനാട്, അദ്ധ്യാപകൻ). സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ: കെ.വി.നീതു (കണ്ണൂർ, ഇൻഫോപാർക്കിലെ വിസ്മയ 11ൽ ട്രാൻസാക്ഷൻ പ്രൊസസർ), എ.ടി.തോമസ് (ഇടുക്കി).

തൊഴിൽദാതാക്കൾ: റോസ്മിൻ മാത്യു (ഡയറക്ടർ, ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് തൃശൂർ). എൻ.ജി.ഒ: നവജീവന കാസർകോട്, ആശനിലയം സ്‌പെഷ്യൽ സ്‌കൂൾ കോട്ടയം, എബിലിറ്റി ഫൗണ്ടേഷൻ വലിയപറമ്പ് മലപ്പുറം. മാതൃകാവ്യക്തിത്വം: പി.ധന്യ (കോഴിക്കോട്, സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിൽ തുടർച്ചയായി മൂന്നുവർഷം ഒന്നാം സ്ഥാനം), ജിമി ജോൺ (വയനാട്, കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ). സർഗാത്മക കഴിവുള്ള കുട്ടി : അനന്യ ബിജേഷ് (തിരുവനന്തപുരം), എസ്.നയൻ (കൊല്ലം), കെ.എസ്.അസ്‌ന ഷെറിൻ (തൃശൂർ). കായികതാരം: പി.വി.പൊന്നു (വയനാട്, വോളിബോൾ താരം), പി.വി.വിഷ്ണു (തൃശൂർ, നീന്തൽതാരം), അർഷക്ക് ഷാജി (തിരുവനന്തപുരം, റോളർസ്‌കേറ്റിംഗ്). ദേശീയ അന്തർദേശീയ പുരസ്‌കാര ജേതാക്കൾ: പ്രശാന്ത് ചന്ദ്രൻ (തിരുവനന്തപുരം). കൊല്ലം ചവറ സ്വദേശി പി.എസ്. കൃഷ്ണകുമാർ പ്രത്യേക പരാമർശത്തിനും അർഹനായി. മികച്ച പുനരധിവാസ കേന്ദ്രമായി കോട്ടയം ആശ്വാസ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററും ഭിന്നശേഷി സൗഹൃദ സ്ഥാപനമായി മലപ്പുറം കേരള സ്‌കൂൾ ഫോർ ബ്ലൈൻഡും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement
Advertisement