ഇടുക്കിയിൽ 28ന് യു.ഡി.എഫ് ഹർത്താൽ
Friday 18 November 2022 12:46 AM IST
കട്ടപ്പന: ബഫർസോൺ, കെട്ടിട നിർമ്മാണ നിരോധന വിഷയങ്ങൾ ഉന്നയിച്ച് 28ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഇടുക്കിയിൽ യു.ഡി.എഫ് ഹർത്താൽ നടത്തും. കെട്ടിട നിർമ്മാണ നിരോധനവും ബഫർസോൺ പ്രശ്‌നങ്ങളും നിമിത്തം ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷമായി പുതുതായി ഒരു പെട്ടിക്കടപോലും ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബും ആരോപിച്ചു. സംരംഭകത്വ സാദ്ധ്യതകളെപ്പറ്റി ആലോചിക്കുന്നതിന് വ്യവസായ മന്ത്രി പി.രാജീവ് ജില്ല സന്ദർശിക്കുന്ന ദിവസമാണ് ഹർത്താൽ.