നിയമനം റദ്ദാക്കിയ വിധി സ്വാഗതാർഹം : ജോസഫ് സ്കറിയ

Friday 18 November 2022 12:13 AM IST

കോട്ടയം: പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കിയ കോടതി വിധി സ്വാഗതാർഹമെന്ന് ഹർജിക്കാരനും ചങ്ങനാശ്ശേരി എസ്. ബി കോളേജ് മലയാളം വിഭാഗം മേധാവിയുമായ ജോസഫ് സ്കറിയ പറഞ്ഞു. പ്രിയ വർഗീസിന്റെ ഗവേഷണ കാലവും ഡെപ്യൂട്ടേഷൻ കാലവും അദ്ധ്യാപന പരിചയമായി കണക്കാക്കിയാണ് നിയമനം നടത്തിയത്. പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കിയതോടെ തനിക്ക് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement