സപ്ലൈകോയിൽ സിവിൽ ഡെത്ത് നാടകം അവതരിപ്പിച്ചു

Friday 18 November 2022 1:38 AM IST
വി​ജി​ലി​ൻസ്

കൊച്ചി: വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സിവിൽ ഡെത്ത് എന്ന നാടകം സപ്ലൈകോയിൽ അവതരിപ്പിച്ചു. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സഞ്ജീബ് പട്‌ജോഷി ഉദ്ഘാടനം ചെയ്തു. സപ്ലൈകോ വിജിലൻസ് ഓഫീസർ സി.എസ്. ഷാഹുൽഹമീദ് മുഖ്യപ്രഭാഷണം നടത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ മനോജ് എബ്രഹാമിന്റെ ആശയത്തിൽ അസീം അമരവിള സംവിധാനം ചെയ്ത നാടകത്തിൽ വിജിലൻസ് ജീവനക്കാരാണ് അഭിനയിച്ചത്. വിജിലൻസ് പ്രത്യേക സെൽ എസ്.പി സുനിൽകുമാർ പങ്കെടുത്തു.

Advertisement
Advertisement