ശബരിമല: അന്തർ സംസ്ഥാന സർവീസുകൾ ആരംഭിച്ചു

Friday 18 November 2022 12:41 AM IST

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതിയ 64 അധിക അന്തർസംസ്ഥാന സർവീസുകൾ നടത്തുന്നതിന് കേരളവും തമിഴ്നാടും ധാരണയിലെത്തി.കുമളി വഴി പമ്പ-ചെന്നൈ (സൂപ്പർ ഡീലക്സ്),പമ്പ-പഴനി (സൂപ്പർ ഡീലക്സ്,ഫാസ്റ്റ്),പമ്പ-മധുര (സൂപ്പർ ഡീലക്സ്,ഫാസ്റ്റ്),പമ്പ-നാഗർകോവിൽ-കന്യാകുമാരി (സൂപ്പർഡീലക്സ്,സൂപ്പർ എക്സപ്രസ്),പമ്പ-പുനലൂർ-തെങ്കാശി (സൂപ്പർ എക്സപ്രസ്,ഫാസ്റ്റ് ),പമ്പ-കോയമ്പത്തൂർ (പാലക്കാട് വഴി,​സൂപ്പർ എക്സപ്രസ്,സൂപ്പർ ഫാസ്റ്റ്),കുമളി വഴി പമ്പ-കമ്പം (ഫാസ്റ്റ് പാസഞ്ചർ),പമ്പ-തിരുനെൽവേലി-ചെങ്കോട്ട (എക്‌സ്‌പ്രസ്,​ഡീലക്സ്,സൂപ്പർ ഫാസ്റ്റ്) എന്നീ ബസുകളാണ് സർവീസ് നടത്തുക.ഓൺലൈൻ വഴിയും ബുക്കിംഗ് നടത്താം.വിശദവിവരങ്ങൾക്ക് പമ്പ:9446592999,​നിലയ്ക്കൽ:9188526703,​ചെങ്ങന്നൂർ:9497725105,​എറണാകുളം-9497024092,​കോട്ടയം-9447577119,കെ.എസ്.ആർ.ടി.സി കൺട്രോൾറൂം (24×7):മൊബൈൽ-9447071021,​ലാൻഡ്‌ലൈൻ-04712463799,​18005994011(ടോൾ ഫ്രീ )​,​8129562972 (വാട്സ് ആപ്പ്)​.

Advertisement
Advertisement