കണ്ണൂർ യൂണി. അസോ. പ്രൊഫസർ നിയമനം,​ പ്രിയ വർഗീസി​ന് യോഗ്യതയി​ല്ല,​ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി

Friday 18 November 2022 12:48 AM IST

അദ്ധ്യാപന യോഗ്യതയിലെ വാദങ്ങൾ തള്ളി

കൊച്ചി:മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിക്കാൻ ആവശ്യമായ എട്ടു വർഷത്തെ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി. പ്രിയയുടെ അപേക്ഷ സ്ക്രൂട്ടിനി കമ്മിറ്റി അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ പറഞ്ഞു.

തൃശൂർ കേരള വർമ്മ കോളേജിലും കുന്നംകുളം വിവേകാനന്ദ കോളേജിലും അസിസ്റ്റന്റ് പ്രൊഫസറായിരുന്ന കാലയളവ് മാത്രമേ അദ്ധ്യാപന പരിചയമായി കണക്കാക്കാനാവൂ എന്നും ഗവേഷണ അവധിയും മറ്റു സ്ഥാപനങ്ങളിൽ മറ്റു പദവികൾ വഹിച്ചതും പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

യോഗ്യതകൾ പുനപ്പരിശോധിച്ച് നിലവിലെ റാങ്ക് ലിസ്റ്റിൽ പ്രിയ തുടരണമോയെന്ന് തീരുമാനിക്കാൻ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകി. റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ചു നിയമന നടപടികൾ തുടരാം.

പ്രിയ വർഗീസിനെ നിയമിക്കുന്നതിനെതിരെ രണ്ടാം റാങ്ക്കാരനായചങ്ങനാശേരി എസ്.ബി കോളേജിലെ മലയാള വിഭാഗം മേധാവി ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് ഉത്തരവ്.

യഥാർത്ഥ അദ്ധ്യാപന പരിചയമുള്ളവർ അപേക്ഷിച്ചാൽ മതിയെന്ന യു.ജി.സി നിലപാട് വളരെ ശരിയാണെന്ന് കോടതി വ്യക്തമാക്കി. ചില സേവനങ്ങൾ അദ്ധ്യാപന ഗണത്തിൽ പെടുന്നതായതിനാൽ അദ്ധ്യാപന പരിചയമായി പരിഗണിക്കണമെന്ന പ്രിയയുടെ വാദം യു.ജി.സി അംഗീകരിക്കുന്നില്ല. പി.എച്ച്ഡി ഗവേഷണവും അദ്ധ്യാപന പരിചയവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ഉന്നയിച്ച് കണ്ണൂർ സർവകലാശാല വി.സി യു.ജി.സിക്ക് കത്തു നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. എന്നിട്ടും സെലക്‌ഷൻ നടപടികളുമായി മുന്നോട്ടു പോയത് ഉചിതമായില്ല.

സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ, എൻ.എസ്.എസ് കോഓർഡിനേറ്റർ പദവികളിലെ പ്രവർത്തനം മികച്ച അദ്ധ്യാപികയാകാൻ സഹായിക്കും. അദ്ധ്യാപന പരിചയത്തിന് അതു പോര. അദ്ധ്യാപന പരിചയവും ഇത്തരം പ്രവർത്തനങ്ങളും ഒരുമിച്ചുണ്ടാവുമ്പോഴാണ് ഒരു ടീച്ചർക്ക് അക്കാഡമിക് തലത്തിലും സാമൂഹ്യ സേവനത്തിലും വിദ്യാർത്ഥികൾക്ക് വഴികാട്ടിയാവാൻ കഴിയുന്നത്.

പ്രിയ വാദിച്ചതും

കോടതി പറഞ്ഞതും

1​ക​ണ്ണൂ​രി​ലെ​ ​ടീ​ച്ചേ​ഴ്‌​സ് ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​താ​ത്കാ​ലി​ക​ ​ല​ക്‌​ച​റർ
കോ​ട​തി​:​ ​യു.​ജി.​സി​ ​റെ​ഗു​ലേ​ഷ​ൻ​ ​പ്ര​കാ​രം​ ​ഇ​ത് ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യ​മാ​യി​ ​ക​ണ​ക്കാ​ക്കാ​നാ​വി​ല്ല.
2​കു​ന്നം​കു​ളം​ ​വി​വേ​കാ​ന​ന്ദ​ ​കോ​ളേ​ജി​ലും​ ​തൃ​ശൂ​ർ​ ​കേ​ര​ള​ ​വ​ർ​മ്മ​ ​കോ​ളേ​ജി​ലും​ ​അ​സി.​ ​പ്രൊ​ഫ​സർ
കോ​ട​തി​:​ ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യ​മാ​യി​ ​ക​ണ​ക്കാ​ക്കാം.

3പി​എ​ച്ച്.​ഡി​ ​ഗ​വേ​ഷ​ണ​ ​കാ​ലം​:​ ​മൂ​ന്നു​ ​വ​ർ​ഷം
കോ​ട​തി​:​ ​ഗ​വേ​ഷ​ണ​വും​ ​അ​ദ്ധ്യാ​പ​ന​വും​ ​ഒ​രു​മി​ച്ചു​ ​കൊ​ണ്ടു​പോ​യാ​ലേ​ ​ഇ​ക്കാ​ല​യ​ള​വ് ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യ​മാ​യി​ ​ക​ണ​ക്കാ​ക്കൂ​വെ​ന്ന് ​യു.​ജി.​സി​ ​ച​ട്ട​ത്തി​ലു​ണ്ട്.​ ​ടീ​ച്ചിം​ഗ് ​അ​സൈ​ൻ​മെ​ന്റു​ക​ളി​ല്ലാ​യി​രു​ന്നെ​ന്ന് ​പ്രി​യ​യു​ടെ​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​ത​ന്നെ​ ​പ​റ​യു​ന്നു.

4​ ​സ്റ്റു​ഡ​ന്റ്സ് ​സ​ർ​വീ​സ് ​ഡ​യ​റ​ ക്ട​ർ​:​ ​അദ്ധ്യാപനപരി​ചയമാണ്.
കോ​ട​തി​: ​ഈ​ ​ത​സ്തി​ക​ ​അ​ദ്ധ്യാ​പ​ക​ ​ഗ​ണ​ത്തി​ൽ​ ​വ​രും.​ ​ക​ൾ​ച​റ​ൽ​ ​കോ​ഓ​ർ​ഡി​നേ​റ്റ​ർ,​ ​ആ​ന്റി​ ​റാ​ഗിം​ഗ് ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​ഗ്രേ​സ് ​മാ​ർ​ക്ക് ​നി​ർ​ണ​യം​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ചു​മ​ത​ല.യു.​ജി.​സി​ ​നി​ഷ്ക​ർ​ഷി​ക്കു​ന്ന​ ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യ​മാ​യി​ ​ഇ​തി​നെ​ ​കാ​ണാ​നാ​വി​ല്ല.
5​എ​ൻ.​എ​സ്.​എ​സ് ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ അദ്ധ്യാപനം:​ ​
കോ​ട​തി​:​ സാ​മൂ​ഹ്യ​ ​സേ​വ​ന​ത്തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​വ​സ​രം​ ​ന​ൽ​കു​ന്ന​ ​പ​ദവി​​​യാ​ണ്. അ​സി.​ ​പ്രൊ​ഫ​സ​ർ​ ​നി​യ​മ​ന​ത്തി​ന് ​ഇ​ത് ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യ​മാ​വി​ല്ല.​ ​ഈ​ ​പ​ദ​വി​യി​ലും​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ​ഠി​പ്പി​ച്ച​താ​യി​ ​പ​റ​യു​ന്നി​ല്ല.

ഹൈ​ക്കോ​ട​തി​ ​വി​ധി​യെ​ ​മാ​നി​ക്കു​ന്നു.​ ​തു​ട​ർ​ ​ന​ട​പ​ടി​ ​നി​യ​മ​വി​ദ​ഗ്ദ്ധ​രു​മാ​യി​ ​ആ​ലോ​ചി​ച്ച് ​തീ​രു​മാ​നി​ക്കും.
-​പ്രി​യ​ ​വ​ർ​ഗീ​സ്

Advertisement
Advertisement