'വിധിക്കെതിരെ അപ്പീൽ കൊടുക്കും, വാദിക്കാൻ നരിമാനെ കൊണ്ടുവരും, ഫീസ് കൊടുക്കാൻ ഡി വൈ എഫ് ഐ ബക്കറ്റ് പിരിവ് നടത്തും'; പരിഹാസവുമായി ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Friday 18 November 2022 11:36 AM IST

കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പരിഹാസവുമായി അഡ്വ. എ ജയശങ്കർ. ' സഖാവ് പ്രിയാ വർഗീസിന് യോഗ്യതയില്ലെങ്കിൽ, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറാവാൻ വേറെ ആർക്കാണ് യോഗ്യത?' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഈ വിധിക്കെതിരെ അപ്പീൽ കൊടുത്ത് വാദിക്കാൻ നരിമാനെ കൊണ്ടുവരുമെന്നും ഫീസ് കൊടുക്കാൻ ഡി വൈ എഫ് ഐ ബക്കറ്റ് പിരിവ് നടത്തുമെന്നും അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തോറ്റിട്ടില്ലാ.. തോറ്റിട്ടില്ലാ..

തോറ്റ ചരിത്രം കേട്ടിട്ടില്ലാ..

സഖാവ് പ്രിയ വർഗീസിനു യോഗ്യത ഇല്ലെങ്കിൽ, കണ്ണൂർ ഊണിവേഴ്സിറ്റിയിൽ അസോസ്യേറ്റ് ഫ്രൊഫസറവാൻ വേറെ ആർക്കാണ് യോഖ്യത?

ഈ വിധിക്കെതിരെ അപ്പീൽ കൊടുക്കും. വാദിക്കാൻ

നരിമാനെ കൊണ്ടുവരും. ഫീസ് കൊടുക്കാൻ ഡിവൈഎഫ്ഐ ബക്കറ്റ് പിരിവ് നടത്തും.

നാളെ എസ്എഫ്ഐ കരിദിനം ആചരിക്കും, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ കോലം കത്തിക്കും.

സൂചനയാണിതു സൂചന മാത്രം..

​​​​​​

Advertisement
Advertisement