ബാങ്ക് ഒഫ് ബറോഡയിൽ കാർഷിക വായ്പാപദ്ധതി

Saturday 19 November 2022 2:46 AM IST

കൊച്ചി: ബാങ്ക് ഒഫ് ബറോഡയുടെ കാർഷികവായ്പാ പദ്ധതിയായ 'ബറോഡ കിസാൻ പഖ്‌വാഡ"യുടെ അഞ്ചാം എഡിഷന് തുടക്കമായി. നവംബർ 30 വരെ പ്രാബല്യത്തിലുള്ള പദ്ധതി പ്രകാരം കുറഞ്ഞ പലിശയിൽ, ലളിതവ്യവസ്ഥയിൽ കേരളത്തിൽ 20-25 കോടി രൂപയുടെ വായ്പ വിതരണംചെയ്യുമെന്ന് എറണാകുളം സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ പറഞ്ഞു. കേന്ദ്രസർക്കാരി​ന്റെ ക്രെഡി​റ്റ് ഗ്യാരന്റി​ സ്കീം ഉൾപ്പെടെയുള്ള പദ്ധതി​കൾ പ്രകാരം കുറഞ്ഞ വായ്പകൾക്ക് ഈടുനൽകുന്നതി​നും ഇളവുകളുണ്ടാകും. പദ്ധതിയുടെ ഭാഗമായി തൃശൂരിൽ നവംബർ 25ന് കാർഷിക മേളയും സംഘടിപ്പിക്കും.

കേരളത്തിൽ ബാങ്ക് ഒഫ് ബറോഡയ്ക്ക് 219 ശാഖകളുണ്ട്. മൂന്ന് സ്റ്റാഫുകൾ മാത്രമുള്ള 40 ഓളം മി​നി​ ബ്രാഞ്ചുകളും ഉടൻ തുടങ്ങും. ലോക്കർ സൗകര്യം ഒഴി​കെ മറ്റ് സേവനങ്ങൾ ഇവി​ടെ ലഭിക്കും.

യു.എ.ഇയി​ൽ ഏറ്റവുധി​കം ബ്രാഞ്ചുകളുള്ള ബാങ്ക് ഒഫ് ബറോഡ കേരളത്തി​ൽ എൻ.ആർ.ഐ ഇടപാടുകളി​ൽ കൂടുതൽ ശ്രദ്ധി​ക്കുമെന്നും ശ്രീജി​ത്ത് കൊട്ടാരത്തി​ൽ പറഞ്ഞു. വാർത്താ സമ്മേളനത്തി​ൽ ഡി​.ജി​.എമ്മും ഡെപ്യൂട്ടി​ സോണൽ ഹെഡ്ഡുമായ ടി.എസ്.വി​ശ്വജി​ത്ത്, നെറ്റ്‌വർക്ക് ഡി​.ജി.എം നാഗസുബ്രഹ്മണ്യം മണ്ഡവ എന്നി​വരും പങ്കെടുത്തു.

Advertisement
Advertisement