നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ്: തീയതി നീട്ടി

Saturday 19 November 2022 2:00 AM IST

ന്യൂഡൽഹി: 2022-23 ലെ നാഷണൽ മീൻസ് കം മെരിറ്റ് സ്‌കോളർഷിപ്പ് സ്‌കീമിന് (NMMSS) അപേക്ഷ സമർപ്പിക്കാനുള്ള തീയതി നവംബർ 30 വരെ നീട്ടി. സംസ്ഥാന ഗവണ്മെന്റ്, ഗവണ്മെന്റ് -എയ്ഡഡ്, തദ്ദേശ സ്ഥാപന സ്‌കൂളുകളിൽ പഠിക്കുന്ന, ഒമ്പതാം ക്ലാസിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നു.ഈ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, തുടർച്ച/പുതുക്കൽ രൂപത്തിൽ 10 മുതൽ 12 വരെ ക്ലാസുകളിൽ നൽകുന്നു. സ്കോളർഷിപ്പ് തുക പ്രതിവർഷം 12,000 രൂപയാണ്.

രക്ഷിതാക്കളുടെ വരുമാനം പ്രതിവർഷം 3,50,000/രൂപയിൽ കൂടാത്ത വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാൻ അർഹതയുണ്ട്. സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള സെലക്‌ഷൻ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികൾക്ക് ഏഴാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 55% മാർക്കോ തത്തുല്യ ഗ്രേഡോ ഉണ്ടായിരിക്കണം (എസ്‌.സി/എസ്.ടി വിദ്യാർത്ഥികൾക്ക് 5% ഇളവ് ലഭിക്കും).

Advertisement
Advertisement