പന്ത്രണ്ട് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, വ്യാപാരി പിടിയിൽ

Saturday 19 November 2022 12:50 AM IST


കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ വ്യാപാരി ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായി. കോയിവിള സെന്റ് ആന്റണിസ് സ്‌കൂളിന് പടിഞ്ഞാറ് ഭാഗത്ത് കട നടത്തുന്ന പടിക്കൽ കിഴക്കതിൽ മത്തായി പാണ്ടി അച്ചായൻ എന്ന് വിളിക്കുന്ന എഡ്വേർഡിനെയാണ്( 70)പൊലീസ് അറസ്റ്റ് ചെയ്തത്. 17ന് രാവിലെ 9ഓടെ കടയിൽ മിഠായി വാങ്ങാൻ എത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായാണ് കേസ്. പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കടയിൽ നിന്ന് പിടികൂടുകയുമായിരുന്നു. എ.എസ്.ഐ മാരായ ഷാജി ഗണേഷ്, ശങ്കരനാരായണൻ എസ്.സി.പി.ഒ ഷക്കീല എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement
Advertisement