കെ.എസ്.എഫ്.ഇ ഭദ്രതാചിട്ടി: ഒന്നാംസമ്മാനം വിതരണംചെയ്തു

Sunday 20 November 2022 3:01 AM IST

തൃശൂർ: കെ.എസ്.എഫ്.ഇ ഭദ്രതാ സ്മാർട്ട്ചിട്ടി-2021ലെ ഒന്നാംസമ്മാനമായ ടാറ്റാ നെക്‌സോൺ ഇ.വി കാറിന്റെ വിതരണം കെ.എസ്.എഫ്.ഇ ഹെഡ്‌ഓഫീസിൽ നടന്നു. സമ്മാനാർഹനായ കെ.എസ്.എഫ്.ഇ കാക്കനാട് ശാഖയിലെ വരിക്കാരനായ എ.പി.ബിനിൽ വയലാർ അവാർഡ് ജേതാവ് എൻ.ഹരീഷ്, കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്‌ടർ വി.പി.സുബ്രഹ്മണ്യൻ എന്നിവരിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. കെ.എസ്.എഫ്.ഇ ഉന്നത ഉദ്യോഗസ്ഥർ, സംഘടനാനേതാക്കളായ എസ്.മുരളീകൃഷ്‌ണപിള്ള, എസ്.അരുൺബോസ്, എസ്.വിനോദ്, എൻ.എ.മൻസൂർ തുടങ്ങിയവർ സംബന്ധിച്ചു.